Talents


ആതിര കെ.ആര്‍
ജയലക്ഷ്മി ടി.ജെ
ബിന്ദു
ആതിര ടി.ജി

കൃഷ്ണപ്രിയ 10 D

ഹെന്ന

കാട് നശിച്ച കഥ


പണ്ടൊരിക്കല്‍ തെക്കേ അമേരിക്കയില്‍ കുറേയാളുകള്‍ ഒത്തുചേര്‍ന്നു. എന്തിനാണെന്നോ...? മാനുകള്‍ പൂര്‍ണ്ണമായും നശിച്ചു പോവാതിരിക്കാന്‍. അതിന് അവര്‍ കണ്ട വഴിയോ... കടുവകളെ കൊന്നൊടുക്കുക! മാനുകളുടെ ശത്രുക്കളാണല്ലൊ കടുവകള്‍. ഏതാനും ദിവസങ്ങള്‍ കൊണ്ട് അവര്‍ തിരുമാനം നടപ്പിലാക്കി. തോക്കുമായി കാട്ടില്‍ കയറി കടുവകളെ ഒന്നൊന്നായി കൊല്ലാന്‍ തുടങ്ങി.
കാട്ടിലെ മാനുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. കാട്ടിലെ പുല്ലു മുഴുവന്‍ അവര്‍ തിന്നു തീര്‍ത്തു. പച്ച പിടിച്ചുനിന്ന പുല്‍മൈതാനങ്ങള്‍ തരിശ്ശുകളായി. ചെറുജീവികള്‍ നശിച്ചു. അവയെ തിന്നു ജീവിക്കുന്ന പക്ഷികളും ജന്തുക്കളും അപ്രത്യക്ഷമായി. ക്രമേണ കാട് ഇല്ലാതായി. അതോടെ തീറ്റ കിട്ടാതെ വലഞ്ഞു നടക്കുന്ന മാനുകളുടെ സ്ഥിതിയോ, അതിലും കഷ്ടം... !!

കാറ്റും മഴയും കഥയും


കാറ്റും മഴയുമൊരാഘോഷം
വീട്ടിലെനിക്കിതു സന്തോഷം
അകലെ കാഴ്ചകള്‍ മറവായി
പുകപോലെങ്ങും നീരാവി
കാറ്റടി വീട്ടില്‍ കയറാതെ
കതകുമടച്ചു വലിയമ്മ
കാപ്പി തരാനുണ്ടെന്നമ്മ
കഥ പറയാനുണ്ടമ്മൂമ്മ
കഥ പറയാം ഞാന്‍ കുട്ടികളെ
അതിനിനി മൂളാനാരാരോ ?
മൂളാം ഞങ്ങളതില്‍ത്തന്നെ
മുഴുകിയുറങ്ങിപ്പോയാലോ?
കതകിനുമുട്ടിച്ചെവിപാര്‍ക്കും
കാറ്റും മഴയും മൂളൂല്ലോ?


No comments:

Post a Comment